എന്‍റെ നേരംപോക്കുകാര്‍!!

Sunday, October 7, 2012

ഒരു FB മരണം
ഒരിക്കല്‍,
എന്റെ പ്രിയപ്പെട്ട FB wallല്‍
പുതിയ update
കള്‍ ഇല്ലാതാകും.
ശേഷിച്ച statusകളില്‍
നിങ്ങളെയ്ത മോഴിഅമ്പ്‌കള്‍ക്ക്
എന്‍റെ മറുപടികള്‍ ഇല്ലാതാകും.
എന്‍റെ ശ്രദ്ധ ക്ഷണിച്ചു
നിങ്ങള്‍ tag ചെയ്ത 
മനോഹരചിത്രങ്ങള്‍ക്ക് 
ഞാന്‍ commentകള്‍ ചെയ്യാതാകും.
ജീവിത നശ്വരതയെ പറ്റി
ഇന്ത്യന്‍ക്രിക്കറ്റ്‌നെ പറ്റി
നിങ്ങള്‍ കുറിച്ചിട്ട statusകളില്‍
എന്‍റെ likeകള്‍ ഇല്ലാതാകും.
പുതിയ FB Chat ലിസ്റ്റില്‍
എന്‍റെ usernameനു നേരെയായി 
നേര്‍ത്ത പച്ച വെളിച്ചം തെളിയാതെയാകും.***
എന്‍റെ wallല്‍ നിറഞ്ഞേക്കാവുന്ന
"
എവിടെ പോയി തുലഞ്ഞെ"ന്ന
നിങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ക്ക് 
എനിക്ക് മറുപടി ഇല്ലാതാകും..

അന്നു ഞാന്‍ ലോകത്തോടു തന്നെയും
വിട പറഞ്ഞിട്ടുണ്ടാകും.. 

അങ്ങനെ facebookല്‍
ഒരു profile കൂടി അനാഥനാകും...(
*** ഞാന്‍ ഒരു "Hi" പറഞ്ഞപ്പോഴേ FB വിട്ട് ഇറങ്ങി ഓടിയ ജൂനിയര്‍പെണ്‍കുട്ടിക്ക്‌
അന്നു ആശ്വാസത്തോടെ FBയില്‍കയറാം...!!! ഹ..!!ഹ..!!!
)


വാല്‍ക്കഷ്ണം: ഒരു യഥാര്‍ത്ഥ സംഭവത്തില്‍ മനംനൊന്ത് Aug 29,2011 FBയില്‍ പോസ്റ്റിയത്....!

10 comments:

 1. ഇത്തരം കുറിപ്പുകൾ വേദനയുണ്ടാക്കുന്നു., അടുത്തിടെ എഫ് ബി വാളിൽ സ്റ്റാറ്റസ് ഇട്ടു ആത്മഹത്യ ചെയ്ത രണ്ട് മൂന്നു പേരുടെ കാര്യമോർക്കുമ്പോൾ അതിലേറെ വേദന...

  ReplyDelete
  Replies
  1. അത്തരമൊരു മണ്ടത്തരം എന്തായാലും ചിന്തയിലില്ല നവാസ്ക്ക! പോസ്റ്റ്‌ ചെയ്തു FBയില്‍ പോസ്റ്റി ഒരു വര്‍ഷത്തിനും മീതെ ചെറിയൊരു നഷ്ടബോധം തോന്നിയപ്പോഴാണ് ഇതിവിടെ പോസ്റ്റാന്‍ തോന്നിയത്‌..,.. വായനയ്ക്ക് നന്ദി.. വീണ്ടും വരിക..:)

   Delete
 2. നന്നായിട്ടുണ്ട് ഷാരുന്‍ . നല്ല പ്രസക്തമായ ഒരു കുറിപ്പ്.

  ReplyDelete
 3. അവശേഷിപ്പുകൾ ഒന്നുമില്ലാതെ....

  വരികൾ ചിന്തനീയം ഷാരോൺ

  ReplyDelete
 4. നന്നായിരിക്കുന്നു സുഹൃത്തേ..

  ReplyDelete