എന്‍റെ നേരംപോക്കുകാര്‍!!

Sunday, August 26, 2012

തിരിച്ചു വരവ്


അരങ്ങോഴിഞ്ഞപ്പോഴും അണിയറയില്‍
വേഷങ്ങള്‍ പിന്നെയും ബാക്കി
തിരിച്ചറിഞ്ഞപ്പോള്‍ വൈകിയിരുന്നു,
ആരവങ്ങളും ആര്‍പ്പും കഴിഞ്ഞിരുന്നു..
കാലില്‍കിടന്ന വള്ളി ചെരിപ്പും,
ഇരിപ്പുറച്ചെന്നു വച്ച മരകസേരയും,
ആണ്‍പിള്ളേരു കൊണ്ട് പോയി..
ആലയങ്ങളില്‍ ആളകന്നപ്പോള്‍
ആശ്രയവും ഇല്ലാതായി..
ആലകളില്‍ മിനുക്കപെടാതെ
ആയുധങ്ങള്‍ തുരുമ്പെടുത്തു..
നഷ്ടങ്ങള്‍ക്ക്‌ മുതലെറിഞ്ഞവന്‍
എന്നൊരു പേര്ദോഷവും കേട്ടു..
കാലമേറെ കഴിഞ്ഞപ്പോള്‍
കാരണങ്ങള്‍ മതിയാകാതായി..
പിന്നെ,
കാണാന്‍ കണ്ണുകളും
കേള്‍ക്കാന്‍കാതുകളും
ഉണ്ടെന്നായപ്പോള്‍ വീണ്ടും!

 ആശ തോന്നിയപ്പോള്‍ മുതല്‍
 ആശയം വിലങ്ങായി..
 ആശങ്കകള്‍ ഒടുവില്‍
 അസ്ഥാനത്തായില്ല..
 കണ്ണ് തുറന്നു പിടിച്ചപ്പോള്‍
 കലവറകള്‍ കാണാമെന്നായി..
 കൈ ഉയര്‍ന്നപ്പോള്‍ വഴുതി മാറിയതും
 പിടി തരാതെ മുങ്ങി നടന്നതും
 അന്നൊരിക്കല്‍ ചുടലയില്‍
 വെണ്ണീറായി പുകഞ്ഞതും
 കണ്ണടച്ച് തുറക്കും മുന്‍പേ
 കണ്മുന്നില്‍ തെളിയുമെന്നായി..
 ഇനി മടങ്ങാം 
 വീണ്ടും അരങ്ങിലേക്ക്..
 ആടാന്‍ ഉഴിഞ്ഞിട്ട വേഷങ്ങള്‍
 പുതു ഭാവത്തില്‍ പകര്‍ന്നാടാന്‍..
 ആരവങ്ങള്‍ ഉയരട്ടെ,,
 ഒടുവിലെ ജയം, എനിക്കാണ്..

4 comments:

 1. ഒടുവിലെ ജയം നിനക്ക് തന്നെ ആകട്ടെ ഷാരുന്‍ ..

  ReplyDelete
  Replies
  1. നന്ദി..., ഈ ആശംസയ്ക്ക്‌.,.:)

   Delete
 2. ലാസ്റ്റ് ലാഫ്...

  ReplyDelete
 3. തിരിച്ച് വരവുകളാണ് എപ്പോഴും ജീവിതത്തെ വേറെ ഒരു ദിശയിലേക്ക് നയിക്കുന്നത്, ഭാവുകങ്ങൾ

  ReplyDelete