എന്‍റെ നേരംപോക്കുകാര്‍!!

Monday, November 21, 2011

പണ്ഡിറ്റ്ജിയും മലയാളസിനിമയും കുറച്ചു ചിന്തകളും..


യഥാര്ത്ഥത്തില്‍ പണ്ഡിറ്റ്ജി ചെയ്ത തെറ്റ് എന്താണ്. . ?!!!
സംഘടന പോരുകൊണ്ടും താരധാര്ഷ്ട്യം കൊണ്ടും നിലവാര തകര്ച്ച കൊണ്ടും നിര്‍ജീവമായി കൊണ്ടിരിക്കുന്ന മലയാള സിനിമയെ കുറിച്ച് പുനര്ചി്ന്തനത്തിന് വഴി വച്ചതോ. . ? അതോ പലരും കൊതിച്ചിട്ടും എത്തി പിടിക്കാന്‍ പറ്റില്ലെന്ന് കണ്ടു പിന്‍വാങ്ങിയ സിനിമയുടെ നക്ഷത്രലോകത്തേക്ക് സധൈര്യം കടന്നു ചെന്നതോ. . ?
പണ്ഡിറ്റ്ജിയും നമ്മളില്‍ഒരാള് തന്നെ. ഒരു സുപ്രഭാതത്തിലാകില്ല, അങ്ങേര്ക്കും ഒരു സിനിമ പിടിക്കണം എന്ന് തോന്നിയിട്ടുണ്ടാകുക. കഴിവ് തെളിയിച്ച പ്രകല്ഭ സംവിധായകര്‍ ഇന്റര്‍വ്യൂകളില്‍ഞെളിഞ്ഞിരുന്ന് പറയും പോലെ ശ്രീമാന്‍ പണ്ഡിറ്റ്ജിയും ഒരുപാട് 'ഹോംവര്‍ക്ക്‌' ചെയ്തിട്ടുണ്ടാകും. പല വാതിലുകള്‍ മുട്ടിയിട്ടുണ്ടാകും. നിര്‍മാതാവിനെ കിട്ടാതെ വന്ന സാഹചര്യത്തില്‍ ( ഇത്തരം സാഹചര്യം ഉണ്ടായിട്ടില്ലെന്നു എത്ര സംവിധായകര്‍ക്ക് കണ്ണുമടച്ച് പറയാന്‍പറ്റും..???) സ്വയം ആ റോള്‍ ഏറ്റെടുത്ത ഇദ്ദേഹം കഥ,തിരക്കഥ,സംഭാഷണം,ഗാനരചന,ആലാപനം,വസ്ത്രാലങ്കാരം..(16 കലകള്‍!!!!) തുടങ്ങിയവക്കൊപ്പം നായകന്‍റെ റോള്‍ കൂടി ഏറ്റെടുത്തതില്‍ തെറ്റ് പറയാനൊക്കുമോ. . ? ഫലത്തില്‍ മലയാള സിനിമയുടെ പേരില്‍ ഒരു ഗിന്നസ്‌റെക്കോഡിനു തന്നെയുള്ള സുവര്‍ണാവസരമാണു പണ്ഡിറ്റ്ജി ഒപ്പിച്ചു വച്ചിട്ടുല്ലത്..!
ഇനി പ്രസ്തുത സിനിമയില്‍ എന്തിനാണ് കുറവുള്ളത്. . ? ആക്ഷനു ആക്ഷന്‍, ഡാന്‍സിനു ഡാന്‍സ്‌ (മൂണ്‍വാക്ക്‌വരെ!), പാട്ടിനു പാട്ട്, ഗ്ലാമര്‍.. പോരാത്തതിനു പുട്ടിനു പീര പോലെ നല്ല കിടിലന്‍ പഞ്ച് ഡയലോഗുകളും. . ! ഇതൊക്കെ അല്ലെ ഇന്നത്തെ(എന്നെത്തെയും) സിനിമ. . ? ഇനി അവതരണത്തിലാണോ അപാകത. . ? ട്വന്റി-ട്വന്റി സിനിമയില്‍ അമ്മ പ്രസിഡണ്ട്‌ ഇന്നസെന്റിന്റെ കഥാപാത്രം പറയും പോലെ, ചായ കുടിച്ചോണ്ടിരുന്നവര്ക്ക് എന്താ അല്പം കാപ്പി കുടിച്ചാല്‍..?! ഒരേ ഫോര്മാറ്റിലെ സിനിമ എടുക്കാവൂ എന്നൊന്നും എവിടേം എഴുതി വച്ചിട്ടില്ലല്ലോ.. ഇത്തിരി വ്യത്യസ്ത ഒക്കെ എവിടേം ആവാം.. അതേ പണ്ഡിറ്റ്ജിയും ഉദ്ദേശിച്ചു കാണൂ..!
സൂപ്പര്‍താരങ്ങളുടെ തന്നെ എത്ര പൊട്ട പടങ്ങള്‍ നമ്മള്‍ സഹിച്ചിരിക്കുന്നു. . ? ലാലേട്ടന്റെയും (അലെക്സാണ്ടര്‍ദി ഗ്രേറ്റ്‌, ഫ്ലാഷ്) മമ്മൂക്കയുടെയുടെയും ( ഭാര്‍ഗവ ചരിതം, ലവ് ഇന്‍സിങ്കപ്പൂര്‍) രായപ്പന്റെയും (തേജാഭായ് & ഫാമിലി) പടങ്ങളൊക്കെ ഉന്നത നിലവാരം പുലര്ത്തുന്നത് തന്നെ ആയിരുന്നോ. . ? സിനിമ മേഖലയില്‍ മുന്‍പരിചയം ഇല്ലാത്ത പണ്ഡിറ്റ്ജി ചെയ്ത സാഹസം വര്ഷങ്ങളുടെ പരിചയ സമ്പത്തുള്ള താരങ്ങളുടെ അബദ്ധങ്ങളുമായി താരതമ്യപെടുത്തുമ്പോള്‍ എത്ര നിസ്സാരം! ഇനി മലയാള സിനിമയുടെ ഇപ്പഴത്തെ നിലവാരത്തിന്റെ കാര്യം കൂടി കണക്കാക്കുമ്പോള്‍ ഒന്നല്ല, പത്തു പണ്ഡിറ്റ്ജിമാര്‍ പൊട്ടി മുളച്ചാലും തെറ്റ് പറയാനൊക്കില്ല.. രാജ്യാന്തര തലത്തില്‍പുരസ്കാരങ്ങള്‍ വാരി കൂട്ടിയിരുന്ന മലയാള സിനിമയുടെ ഇന്നത്തെ പ്രാധിനിധ്യം നാമ മാത്രം..( സംവിധായകന്‍രഞ്ജിത്തിന്റെ സമീപകാല ചിത്രങ്ങളെയും, ആദാമിന്റെ മകന്‍ അബുവിനെയും കണ്ടില്ലെന്നു നടിക്കുന്നില്ല). സാഹചര്യങ്ങള്‍ നല്ല സിനിമകള്‍ക്ക്‌ അനുകൂലമല്ല എന്ന് കൂടി പറയട്ടെ.. 'നരസിംഹം' പോലുള്ള തട്ട് പൊളിപ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ രഞ്ജിത്ത് റൂട്ട് മാറ്റി 'തിരക്കഥ'യും 'പ്രാഞ്ചിയേട്ട'നും 'ഇന്ത്യന്‍റുപ്പി'യും പോലുള്ള മികച്ച സിനിമകള്‍ എടുക്കാന് ആരംഭിച്ചപ്പോള്‍ നേരിട്ട വിഷമതകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ സൃഷ്ടിക്കപെടുക തന്നെയാണെന്ന് മനസിലാവും. കച്ചവട കണ്ണുകളോടെ മാത്രം വീക്ഷിക്കേണ്ട ഒന്നായി ഒരു കല മാറുമ്പോള്‍ അവിടെ മൂല്യങ്ങള്‍ പ്രസക്തമല്ലാതാകുന്നു. നിര്‍മാതാക്കളുടെ സംഘടന ഇപ്പോള്‍ സംസ്ഥാനം ഒട്ടാകെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നൊരു തീരുമാനം എടുത്തിരിക്കുന്നു. തികച്ചും ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങള്‍ മലയാള സിനിമയെ എവിടെ കൊണ്ടെത്തിക്കും. . ?
സന്തോഷ്‌പണ്ഡിറ്റ്‌ചര്‍ച്ച ചെയ്യപെടേണ്ടത് ഇവിടെയാണ്‌, ഇങ്ങനെയാണ്.. എന്ത് കൊണ്ട് പണ്ഡിറ്റ്‌എന്ന് ചിന്തിക്കുംപഴേ അതിനുള്ള സാഹചര്യങ്ങളെ കുറിച്ച് കൂടി ചിന്തിക്കാന്‍പറ്റൂ.. പുറമേ സുന്ദരം എന്ന് തോന്നിക്കുംപോഴും നാറുന്ന പിന്നാമ്പുറ കഥകള്‍പറയാന്‍മലയാള സിനിമയ്ക്കും ഒരുപാടുണ്ട്. ഇതിനെ കുറിച്ചൊക്കെ ചിന്തിക്കാന്‍ പണ്ഡിറ്റ്ജി കാരണമായിട്ടുണ്ടെന്കില്‍ അദ്ദേഹം ഒരു മഹാന്‍തന്നെ അല്ലെ. . ?!!
പണ്ഡിറ്റ്ജിയുടെ തന്നെ ഭാഷയില്‍പറഞ്ഞാല്‍ നായക്ക്‌ അതിന്റ വാല് കൊണ്ട് എത്ര കാലം നാണം മറക്കാന്‍ ഒക്കും. . ???!!!

No comments:

Post a Comment