എന്‍റെ നേരംപോക്കുകാര്‍!!

Saturday, July 14, 2012

ഒരു വെബ്‌ അഡിക്ടിന്റെ പെണ്ണുകാണല്‍ ചടങ്ങ്




“ശരിക്ക് നോക്കിക്കോളൂ.. അപ്പോ പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ, ഫേസ്ബുക്ക് കാര്യം മിണ്ടരുത്! എഞ്ചിനീയര്‍ ആണ്, MNCയില്‍ ജോലി ചെയ്യുന്നു എന്നൊക്കെയാണ് പറഞ്ഞിട്ട്ള്ളത്‌!”
“അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല!”
“എന്താ?”
“ഒന്നുല്യാ, ചില കമ്പനി കാര്യങ്ങള് പറയായിരുന്നു!” “ഓ!”
“അല്ലാ!, ഫേസ്ബുക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ലെ ഒരു ബുദ്ധിജീവിയാണ് ഞാന്‍!”
“ഒരു തമാശയ്ക്ക്... സൈഡ് ആയിട്ട്... ഇണ്ട്!”
“തമാശയ്ക്കോ!?, FB എന്‍റെ ജീവാത്മാവും പരമാത്മാവും ആണ്. എനിക്ക് പെണ്‍കുട്ടിയോട് ചില കാര്യങ്ങള്‍ ചാറ്റ് ചെയ്യാനുണ്ട്!
അദ്ധ്വാനിക്കുന്ന ബ്ലോഗ്ഗര്‍മാരുടെ മോചനത്തിന് വേണ്ടി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറുണ്ടോ?”
(നിശബ്ദത!)
“പറയൂ! എഹ് ഹും! വേണ്ട! ഞാന്‍ തയ്യാറെടുപ്പിച്ചോളാം!
 കുട്ടിയുടെ e-ബോധം എനിക്കൊന്നു പരിശോധിക്കണം!
 ബ്രുസ് ആബിളില്സനിന്റെ ഓപ്പണ്‍ ഡയറി എന്ന് പറയുന്ന ബ്ലോഗ്‌ വായിക്കാറുണ്ടോ?
അല്ലെങ്കില്‍, ലിവ് ജേര്‍ണല്‍, ബ്രാഡ്‌ ഫിറ്റ്‌സ്പാട്രിക്കിന്‍റെ ബ്ലോഗ്‌?
അതുമല്ലെങ്കില്‍ വാള്‍ സ്ട്രീറ്റ്‌ ജേര്‍ണല്‍?
 എന്താ വായനാശീലം ഇല്ലേ?”
“അതൊക്കെയുണ്ട്! ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലും ഇടുന്ന മിക്ക പോസ്റ്റുകളും ഇവടെ ഞങ്ങള്‍ എല്ലാരും വായിക്കാറുണ്ട്!”
“അത്രേ ഉള്ളൂ! വായിച്ച പോസ്റ്റുകളില്‍ ഏറ്റവും ഇഷ്ടപെട്ട പോസ്റ്റ്‌ ഏതാണ്?”
“ഏതാ മോളെ?”
“അത്...”
“അത്?”
“ഏതായാലും പറഞ്ഞേക്ക്!”
“ഏറ്റോം ഇഷ്ടപെട്ടത്‌ ഫേസ്ബൂക്കിലെ “എന്നോടെന്തിനീ പിണക്കം!(?)””
“എന്നോടെന്തിനീ പിണക്കമോ? അതെന്താണ്!?”
“അതേതേലും ഫോറിന്‍ എഴുത്തുക്കാരന്‍റെതും ആയിരിക്കും!”
“ബെര്‍ളി തോമസിനേം കെ.പി സുകുമാരനേം മോള്‍ക്ക്‌ വല്ല്യ ഇഷ്ടാ!”
“എഹ്!   ഇഷ്ടം.. എന്ന് പറഞ്ഞാല്‍?
 എഹ്..ഹും! അത് സാരല്ല്യ! എനിക്ക് ചില നിബന്ധനകള്‍ മുന്നോട്ട് വെക്കാനുണ്ട്. കല്യാണത്തിന് ആര്‍ഭാടങ്ങള്‍ ഒന്നും പാടില്ല! ഓണ്‍ലൈനില്‍ വച്ച് വളരെ ലളിതമായ ഒരു ചടങ്ങ്! ഞാന്‍ ഒരു “ഹൈ” അങ്ങോട്ടയക്കും, കുട്ടി ഒരു “ഹൈ” ഇങ്ങോട്ടയക്കും! അതിനു ശേഷം അര മണിക്കൂര്‍ എന്റെ ഫേസ്ബുക്ക് ഫ്രന്‍ഡ്‌സ്, വെഡിംഗ് ഡേ കാര്‍ഡ്‌ തുടര്‍ച്ചയായി അയക്കും! പിന്നെ ഒരു ‘പോക്ക്’! ചടങ്ങ് തീര്‍ന്നു!

(നിശബ്ദത! വലിഞ്ഞു മുറുകിയ മുഖഭാവം-പെണ്ണിനും അച്ഛനും, ജാള്യത ഒപ്പം ചെന്ന ആള്‍ക്ക്!)

“ഞാന്‍ അധികവും ഓഫ്‌ലൈനില്‍ ആയിരിക്കും. ഒളിവില്‍! സുന്ദരികളായ പെണ്‍കുട്ടികളുടെ ‘ഓഫ്‌ ലൈന്‍ ചാറ്റ്കളെ’ പറ്റി കേട്ടിട്ടില്ലേ!? അത് പോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും! സൈബര്‍ പോലീസ് ഞങ്ങളെ വേട്ടയാടുകയാണല്ലോ! ചിലപ്പോള്‍ അണ്‍ഫ്രണ്ടോ ബ്ലോക്കോ ആയെന്നു വരാം! ഒരു ബ്ലോഗ്ഗെരുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണം!
ചിലപ്പോള്‍ കുട്ടി ഓപ്പണ്‍ ചാറ്റ്കള്‍ നേരിടേണ്ടി വന്നേക്കാം! ചാറ്റ് ചെയ്തു കാണിച്ചു കൊടുക്കേണ്ടി വരും!”
“മോള്‍ അകത്തേക്ക് പോക്കോ! ഇയാളിങ്ങട്ടു വന്നെ!
(അല്‍പ്പം മാറി നിന്ന്)
താന്‍ ഒരു ഭ്രാന്തനെയാണോ എന്‍റെ മോള്‍ക്ക്‌ ഭര്‍ത്താവായി കൊണ്ട് വന്നിരിക്കുന്നത്?”
“എന്നോട് ക്ഷമിക്കണം! ഇത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല!”
“ഇത്രേം വേഗം അവനെ പിടിച്ചോണ്ട് പോയില്ലെങ്കില്‍ നല്ല ചുട്ട അടി കിട്ടും പറഞ്ഞേക്കാം!”
“അയ്യോ! വേണ്ട! വേണ്ട! ഇപ്പൊ പോയേക്കാം! ഇപ്പൊ പോയേക്കാം!”
“എണീറ്റെ പോകാം!”
“എന്‍റെ കമന്റുകളുടെ പ്രതികരണമറിഞ്ഞില്ല!”
“പ്രതികരണമറിയാന്‍ കാത്തിരുന്നാല്‍ അത് കുഴപ്പം ചെയ്യും!”
“അല്ലാ...”
“എണീക്കാനല്ലേ പറഞ്ഞത്‌! അതെല്ലാം പോണ വഴിക്ക്‌ പറഞ്ഞു തരാം! ഇനി ഇവിടെ നിക്കണ്ടാ!”

[മനോഹരമായ ഒരു പെണ്ണ് കാണല്‍ ഇങ്ങനെ അവസാനിക്കുന്നു! ]

11 comments:

  1. ഈ പെണ്ണുകാണലിന്‍റെ പല വേര്‍ഷനും കണ്ടു... ഫേസ്ബുക്ക്‌ വേര്‍ഷനും കലക്കി... ഇത് ചിലപ്പോള്‍ ചില കള്ളാ തിരുമാളികള്‍ അടിച്ച്‌ മാറ്റി അവരുടെ പേജില്‍ ഇടാന്‍ സാധ്യത ഉണ്ട്... അത് കൊണ്ട് ഒരു സ്രെധ വേണം കേട്ടോ... ആശംസകള്‍

    ReplyDelete
    Replies
    1. മോഷണത്തിന്റെ കാര്യം വളരെ ശരിയാണ്! ഈ പോസ്റ്റ്‌ തന്നെ താങ്കള്‍ പറഞ്ഞപോലെ പെണ്ണുകാണല്‍ ചടങ്ങ് തന്നെ മോഷണം പോയിരിക്കുന്നു.!! ഏതോ ഒരാള്‍ സംഗതി മോഷ്ടിച്ച് വേറൊരാള്‍ക്ക്‌ കടപ്പാട് എഴുതി വച്ചിരിക്കുന്നു! :( Abd Ul Salam ആണ് സംഗതി കാണിച്ചു തന്നത്. പക്ഷെ കുറച്ചു സമയത്തിനുള്ളില്‍ തന്നെ അയാള്‍ പോസ്റ്റ്‌ റിമൂവ് ചെയ്തു..

      Delete
  2. ഹ..ഹ..എന്‍റെ പള്ളീ..മനുഷ്യനെ ചിരിപ്പിക്കാന്‍ ഇങ്ങനെ ഓരോ പടപ്പുകള്‍ എവിടുന്നാ വരുന്നത്..കലക്കി..ആ സീന്‍ ആലോചിച്ചു ഞാന്‍ ചിരിച്ചു മറഞ്ഞു..

    superb...

    ReplyDelete
  3. ഹ... ഹ... അതു കലക്കി... ഇനി അവിടെ നിന്നാല്‍ ചെരുപ്പു കൊണ്ടും ചൂലുകൊണ്ടുമുള്ള കമന്റുകള്‍ പുറത്തു പതിയും... ഓടിക്കോ...

    ReplyDelete
  4. ഹിഹി... രസായി

    ReplyDelete
  5. ഹാ..ഹാ.. നന്നായിരിക്കുന്നു.

    ReplyDelete